
അരൂർ: ഭർത്താവ് മരിച്ചത് അറിയാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു.എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഗോപിയുടെ ഭാര്യ ഷീല. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന് മനസിലായില്ല.
ചൊവ്വാഴ്ച ഉച്ചയോടുകുടി ഗോപിയുടെ ഭാര്യാ സഹോദരനായ രമേശൻ ഇവരുടെ വീട്ടിൽ എത്തിരുന്നു. ഇരുവരെയു ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോകാനാണ് രമേശൻ എത്തിയത്. അപ്പോഴാണ് ഗോപി നിലത്ത് വീണ് കിടക്കുന്നതായി കണ്ടത്. പിന്നാലെ ഗോപി മരിച്ചിട്ട് ദിവസമായെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.