1

കുട്ടനാട് : അഖിലകേരള വിശ്വകർമ്മ സഭ കുട്ടനാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മജയന്തി ആഘോഷം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ റെജി ചെറിയാൻ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ചവർക്കുള്ള പുരസ്ക്കാരം പി. ആർ.ദേവരാജൻ സമ്മാനിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാജഗോപാൽ, ഡയറക്ടർ ബോർഡ് അംഗം ജി.കൃഷ്ണകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് ടിജിൻ കുന്നേൽ, ബി.ജെ.പി നേതാവ് രവീന്ദ്രനാഥ് വാകത്താനം ,യൂണിയൻ സെക്രട്ടറി എം .എൻ. അജിത്കുമാർ , ഡി.ഗോപാലകൃഷ്ണൻ , വി.എൽ .മനോജ്, ഉല്ലാസ് ബാലകൃഷ്ണൻ ജയ മനോജ്, കെ.കെ.അനൂപ് , കെ.ജി.ശശിധരൻ, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.