
ആലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ എസ്.ശ്രീകുമാർ മത്സരം നിയന്ത്രിച്ചു. വിമുക്തി മാനേജർ ഇ.പി.സിബി, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഞ്ജു. എസ്.റാം, അസി.എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കൃഷ്ണേശ്വരി തുടങ്ങിയവർ സംസാരിച്ചു.
പറവൂർ ഗവ.എച്ച്. എസ്.എസ്സിലെ അക്ഷിത് ദീപു,നവതേജ് കിരൺ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ചേർത്തല മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസ്.എസ്സിലെ ആരഭി.ഡി, ദേവിക.പി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കുട്ടനാട് സെന്റ് മേരീസ് എച്ച്. എസ്.എസിലെ മാളവിക എം.കെ,അഭിനവ് സൂരജ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് 3000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 2000 രൂപയും ക്യാഷ് പ്രൈസ് ലഭിച്ചു. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.