ചെന്നിത്തല: ഒരിപ്രം ശ്രീപുത്തുവിളയിലമ്മ സേവാസമിതിയുടെ നേതൃത്വത്തിൽ പുത്തുവിള ദേവീക്ഷേത്രത്തിൽ നവരാത്രി പൂജയും നൃത്തസംഗീതോത്സവവും 22 മുതൽ ഒക്ടോബർ 2 വരെ നടക്കുമെന്ന് പ്രസിഡന്റ് ജി.ഗോപകുമാർ, സെക്രട്ടറി വി.സി.രതീഷ് കുമാർ, മീഡിയ കോ-ഓർഡിനേറ്റർ അനീഷ് വി.കുറുപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദിവസവും ദേവീഭാഗവതപാരായണം നടക്കും. 22 ന് രാവിലെ 6.30 ന് നവരാത്രിമണ്ഡപത്തിൽ ഭദ്രദീപ പ്രതിഷ്ഠ - ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേഷ്ടാവ് വാലാടത്ത് മാധവപ്പള്ളി മഠം എം.കെ.കൃഷ്ണൻനമ്പൂതിരിയും മേൽശാന്തി കുറിയിടത്ത് ചേറ്റൂർ ഇല്ലം ഉണ്ണിക്കൃഷ്ണ‌ൻനമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് ചെട്ടികുളങ്ങര അഞ്ജിത നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 23 ന് സംഗീതക്കച്ചേരി, 24 ന് തൈമറവുംകര തിരുവാതിര, ഭജൻസ്, 25 ന് നൃത്തസന്ധ്യ, വയലിൻ -ഓടക്കുഴൽ ഫ്യൂഷൻ, 26നൃത്തനൃത്യങ്ങൾ, 27 ന് തിരുവാതിരക്കളിയും വീരനാട്യവും, 28 ന് സംഗീതസദസ്സ്, 30 ന് രാത്രി 7ന് മെഗാഷോ- കൈകൊട്ടിക്കളി.ഒക്ടോബർ 1 ന് വൈകിട്ട് 5.30ന് അനുമോദനസമ്മേളനം ഫോ‌ക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ്‌കുമാർ പുരസ്കാരവിതരണവും സമ്മാനവിതരണവും നടത്തും. രാത്രി 7 ന് ചെണ്ട -വയലിൻഫ്യൂഷൻ. 2 ന് രാവിലെ 6.30 ന് സൗന്ദര്യലഹരി. പൂജയെടുപ്പ്, വിദ്യാരംഭം. 8.30 ന് ഭക്‌തിഗാനസുധ, ഗാനമഞ്ജരി. തിരുവാതിരകളി മത്സരം 'തിരുവാതിര അങ്കം' 29 ന് വൈകിട്ട് 5.15 ന് നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7025466218, 9061412198 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.