anoop-antony-


മാന്നാർ: പരുമലയിലെ ക്രൂരത ചരിത്രത്തിൽ നിന്ന് മായ്ക്കാനാകില്ലെന്നും കമ്മ്യൂണിസ്റ്റുകാരുടേത് ക്രൂരതയുടെ രാഷ്ട്രീയമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനുപ് ആന്റണി. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് വിദ്യാർത്ഥികളും എ.ബി.വി.പി ഭാരവാഹികളുമായിരുന്ന അനു പി.എസ്, സുജിത്ത്, കിം കരുണാകരൻ എന്നിവരുടെ ധീരബലിദാന ദിനാചരണം മാന്നാർ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ആലപ്പുഴ തെക്ക് ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, കൃഷ്ണകുമാർ രാംദാസ്, സെക്രട്ടറി സതീഷ് ചെറുവല്ലൂർ, മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.