മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടയെും ശാരദ വിലാസം വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാ സമാധി ദിനം വിവിധ ചടങ്ങുകളോടെ ഗുരുക്ഷേത്രത്തിൽ 21 ന് നടക്കും. രാവിലെ 7 ന് സമൂഹ പ്രാർത്ഥനക്കു ശേഷം വൈകിട്ട് 3.20 വരെ ശാഖാ പ്രസിഡന്റ് എം. ഉത്തമൻ, ക്ഷേത്രം മേൽശാന്തി പൊന്നപ്പൻ എന്നിവരുടെ കാർമ്മികത്വത്തിൽ അഖണ്ഡനാമ ജപയജ്ഞം, ഉപവാസം, വിശ്വശാന്തി പ്രാർത്ഥന എന്നിവ നടക്കും. അഖണ്ഡനാമ ജപയജ്ഞം ഉദ്ഘാടനം ശാഖാ പ്രസിഡന്റ്‌ എം.ഉത്തമൻ നിർവഹിക്കും. ഗുരുദേവ മഹാസമാധി സമയമായ ഉച്ചക്ക് 3.20 ന് യജ്ഞസമർപ്പണം, സമാധി പൂജ, സമാധി പ്രാർത്ഥന, ഭസ്മാഭിഷേകം,വൈകിട്ട് 3.30 ന് ശേഷം കഞ്ഞി വീഴ്ത്തൽ.