
പുറക്കാട് : കേരളസർക്കാർ നൽകിവരുന്ന പ്രവാസി പെൻഷൻ മിനിമം തുകയായ 3000 രൂപയുടെ കൂടെ കേന്ദ്ര സർക്കാർ 2000 രൂപ കൂടി അനുവദിച്ച് മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പുറക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ബി.ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ, ഏരിയ സെക്രട്ടറി എ.കെ.നാസർ, നവാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കൃഷ്ണൻ പവുണ്ണയിൽ (പ്രസിഡന്റ്) , നവാസ് (സെക്രട്ടറി), ബാബു പുത്തൻപുര ( വൈസ് പ്രസിഡന്റ്), അബ്ദുൽ കലാം (ജോയിന്റ് സെക്രട്ടറി), ഭദ്രൻ (ട്രഷറർ).