ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടേയും മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 98-ാ മത് ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം 21ന് നടക്കും.രാവിലെ മുതൽ മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിലും ഗുരുമന്ദിരത്തിലും വിശേഷാൽ പൂജകൾ, പ്രാർത്ഥനകൾ, സത്സംഗം, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു പുഷ്പാഞ്ജലി, മഹാസമാധി പ്രസാദവിതരണം, വൈകിട്ട് 3 മുതൽ പ്രത്യേക പൂജയും പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും. ആത്മീയ പൂജ ചടങ്ങുകൾക്ക് മാതാജി മഹിളാമണി, ആശ്രമം മുഖ്യ ശാന്തി സുരേഷ്, ബ്രഹ്മചാരി മഹേഷ്, മാധവൻ സ്വാമി എന്നിവരും സമാധി ആചരണ ചടങ്ങുകൾക്ക് ആശ്രമം ശാഖ യോഗം പ്രസിഡന്റ് ബി.നടരാജൻ, സെക്രട്ടറി വി.നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, ഭരണസമിതി അംഗങ്ങളായ കെ.പി അനിൽകുമാർ, ആർ.രാജേഷ്, ബി.ദേവദാസ്, ഗോപാലകൃഷ്ണൻ, ജിനചന്ദ്രൻ, കെ.ശശിധരൻ, സുധാകരൻ, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.