ചേർത്തല:വേളോർവട്ടം ഉഴുതുമ്മേൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണവും സൗജന്യ വൈദ്യ പരിശോധനയും 21ന് നടക്കും.ഗുരുസ്മരണ,ദീപശിഖയ്ക്ക് സ്വീകരണം,സംഭാര വിതരണം എന്നിവ നടക്കും.തുടർന്ന് മനക്കോടം മെഡിക്കൽ പ്രാക്ടീസ് സെന്ററിൽ സൗജന്യ രോഗ നിർണയവും നൽകും.ഡോ.ശ്രീരേഖ പ്രദീപ്,ഡോ.മനു പ്രദീപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ ക്യാമ്പ് തുടരും.സൗജന്യ വൈദ്യപരിശോധന ഉദ്ഘാടനം എൻ.രാംദാസ് നിർവഹിക്കും.രാവിലെ 10ന് ഗുരുധർമ്മ പഠനം,കെ.ജെ.എബിമോൻ,സുനിൽ പി.കുരികയിൽ എന്നിവർ സംസാരിക്കും.ഫോൺ:9947481962.