1

കുട്ടനാട്: കുട്ടനാട്ടിലെ കർഷകരുടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇനിയും പൂർണ്ണമായി വിലകൊടുത്തു തീർക്കാത്തത് കർഷകവഞ്ചനയാണന്ന് കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി. സി തോമസ് എക്സ് എം. പി. പറഞ്ഞു. കേരളകോൺഗ്രസ് ചമ്പക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിശാക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡന്റ് ജോസഫ് കുഞ്ഞ് എട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം മുഖ്യപ്രസംഗം നടത്തി. ഡോ.ജോബിൻ എസ്.കൊട്ടാരം ക്ലാസ് എടുത്തു. റെജിചെറിയാൻ, ജോബിൻ എസ്.കൊട്ടാരം, സണ്ണി കളത്തിൽ, ജോസ് കാവനാടൻ, സി.ടി.തോമസ്, സാബു തോട്ടുങ്കൽ, അഡ്വ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പാർട്ടി ഉന്നതാധികാരസമിതി യംഗം ജോസ് കോയിപ്പള്ളി സ്വാഗതം പറഞ്ഞു.