ആലപ്പുഴ: പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കുടിവെള്ള വിതരണം നടത്തുന്ന ജലഅതോറിട്ടിയുടെ തോട്ടപ്പള്ളി നോർത്ത് പമ്പ് ഹൗസിൽ 22ന് സൂപ്പർ ക്ലോറിനേഷനും ടാങ്ക് ശുചീകരണവും നടക്കുന്നതിനാൽ അന്നേ ദിവസം പമ്പിങ്ങ് മുടങ്ങും. ഈ പ്രദേശത്തെ ജനങ്ങൾ 22, 23 തീയതികളിൽ കുടിവെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.