ചേർത്തല:എസ്.എൻ.ഡി.പി യോഗം ശ്രീകണ്ഠേശ്വരം 544ാം നമ്പർ ശാഖയുടെയും എസ്.എൻ.ഡി.എസ് യോഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ യൂത്ത്മൂവ്മെന്റ്,വനിതാസംഘം,ഗുരുധർമ്മ പ്രചരണസഭ എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെ 21ന് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തും. രാവിലെ 6ന് ഗുരുപൂജ,7.30ന് പ്രമോദ് ലെനിൻ പ്രഭാഷണം നടത്തും.9ന് സമൂഹ പ്രാർത്ഥന,മൗനജാഥ,തുടർന്ന് ഗുരുഭാഗവത പാരായണം,സമൂഹ സദ്യ,3.30ന് മഹാസമാധി പൂജ,ഉപവാസ സമർപ്പണം.