മാന്നാർ: ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് ആശ്വാസമേകി നടപ്പിലാക്കി വരുന്ന ചോരാത്ത വീട് പദ്ധതിയിൽ' സുമനസ്സുകളുടെ സഹകരണത്തോടെ ' നിർമ്മിക്കുന്ന അമ്പതാമത് വീടിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. മാന്നാർ ആലുംമ്മൂട് ജംഗ്ഷന് തെക്ക് പൊന്നംപറമ്പിൽ റഹീമിന്റെ വീട്ടിൽ മന്ത്രി സജി ചെറിയാൻ ഇന്ന് ഉച്ചക്ക് ഉച്ചക്ക് 2.30 ന് നിർമ്മാണോദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര വികസന കോർപറേഷൻ ചെയമാൻ കെ.മധു മുഖ്യാതിഥിയാവും. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്വക്ഷത വഹിക്കും.