ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299ാം നമ്പർ ശാഖയുടെ മേൽനോട്ടത്തിലുള്ള തെക്കനാര്യാട് കൈതത്തിൽ ഗുരുദേവ ശ്രീശാരദാ ക്ഷേത്രത്തിലെ നടതുറപ്പും നവരാത്രി മഹോത്സവവും 22 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പവനേഷ് പൊന്നാരിമംഗലം മുഖ്യകാർമ്മികത്വം വഹിക്കും. 22ന് നടതുറപ്പ്, 29ന് പൂജവയ്പ്പ്, 30ന് ദുർഗ്ഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി ആയുധപൂജ, രണ്ടിന് വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്.