ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ വിദ്യാർത്ഥികളിൽ മുണ്ടിനീര് വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ പ്രകാരം ഇതു വരെ 40 ഓളം കുട്ടികൾ ചികിത്സ തേടി. രോഗം വ്യാപകമായതോടെ തൃക്കുന്നപുഴ ഗവ.എൽ.പി സ്കൂളിന് 21 ദിവസത്തെ അവധി നൽകി. തീരദേശ മേഖലയായ തൃക്കുന്നപ്പുഴയിൽ വിദ്യാർത്ഥികളിൽ കഴിഞ്ഞ ജൂലായ് മാസം മുതലാണ് മുണ്ടിനീര് രോഗം കണ്ടു തുടങ്ങിയത്. വായുവിലൂടെ പടരുന്ന രോഗമായതിനാൽ കൃത്യമായ ഐസ്വലേഷൻ ആവശ്യമാണ്. നിലവിൽ ഒരു സ്കൂളിനെ കേന്ദ്രീകരിച്ചു മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ വഴി പ്രദേശത്ത് ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യാനും അനൗൺസ്മെന്റ് നടത്താനും തീരുമാനിച്ചു.