ആലപ്പുഴ: എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് കെ.സി.വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെരിറ്റ് അവാർഡ് 2025ന്റെ രണ്ടാംഘട്ടം നാളെ കായംകുളം മികാസ് കൺവെൻഷൻ സെന്ററിൽ നടക്കും.
കായംകുളം,ഹരിപ്പാട്, കരുനാഗപ്പള്ളി, എന്നീ അസംബ്ലി മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. രാവിലെ 9ന് രജിസ്ട്രേഷൻആരംഭിക്കും. 10 ന് കരിയർ ഗൈഡൻസ് ക്ലാസോട് കൂടി പരിപാടികൾക്ക് തുടക്കമാകും. 11 ന് അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം കർണ്ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈര ഗൗഢ നിർവഹിക്കും.ഗായകൻ ജി.വേണുഗോപാൽ, സുഭാഷ് ചന്ദ്രൻ, നടൻ ചന്തു സലിംകുമാർ, എഴുത്തുകാരി നിമ്‌ന വിജയ്, ഡോ. ബി. പത്മകുമാർ, മുഹമ്മദ് ഹനീഫ് ഐ.ആർ.പി.എഫ്.എസ്, ടാറ്റ വൈസ് പ്രസിഡന്റ് സുധീർ മോഹൻ തുടങ്ങിയവർ പങ്കെടുക്കും.