അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിംഗ് സെൽ ആലപ്പുഴ മിനി ദിശ കരിയർ എക്സ്പോ സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എക്സ്പോയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, കരിയർ കൗൺസലിംഗ് എന്നിവയുമുണ്ടാകും. ഇന്ന് 2.30 ന് എച്ച്. സലാം എം.എൽ.എ എക്സ്പോ ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഡി.കെ സുധ അധ്യക്ഷയാകും. ശനിയാഴ്ച 12 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.