photo

ചേർത്തല:ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രതിഭാ സംഗമവും പ്രതിഭകളെ അനുമോദിക്കലും ' മുദ്ര–2025 ' ചേർത്തല ആർ.ഡി.സി കൺവീനർ കെ.വി സാബുലാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് പി. സാബു കണ്ണർകാട് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ധന്യാ പ്രതാപ് നന്ദിയും പറഞ്ഞു.മിമിക്രി കലാകാരൻ വളവനാട് വിജയുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. 2025 വർഷത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു.