photo

ചേർത്തല: ദേശീയ മൂല്യനിർണയ അക്രഡിറ്റേഷൻ കൗൺസിൽ (നാക്) നടത്തിയ വിലയിരുത്തലിൽ 'എ' ഗ്രേഡ് നേടിയതിന് നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ചേർത്തലയ്ക്ക് എക്സലൻഷ്യ അവാർഡ്. മന്ത്രി ഡോ.ആർ. ബിന്ദു തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.വർഗീസ് പാലാട്ടി,പ്രിൻസിപ്പൽ ഡോ.ബിജി പി.തോമസ്,കോ–ഓർഡിനേറ്റർ സി.എസ്.അഭിനന്ദ് എന്നിവർക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കൈമാറി.വിദ്യാഭ്യാസത്തിലെ ഗുണനിലവാരം,നവീന അദ്ധ്യാപനരീതികൾ, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച,സാമൂഹിക പ്രതിബദ്ധത എന്നിവയിൽ കൈവരിച്ച നേട്ടങ്ങളാണ് നാക് അംഗീകാരത്തിനും എക്സലൻഷ്യ അവാർഡിനും കാരണമായത്.