ആലപ്പുഴ: ഓമനപ്പുഴ ഇടവകയിൽ പരിശുദ്ധ ദിവ്യകാരുണ്യ ഇടവക പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും 21ന് നടക്കും. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം ഇടവകയുടെ നാലതിർത്തികളും സഞ്ചരിച്ച് വൈകിട്ട് ഏഴിന് സെന്റ് ആന്റണീസ് കുരിശടിയിൽ എത്തും. ഇടവക വികാരി ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ, സഹവികാരി ഫാ. ആന്റണി ദാസ് എന്നിവർ നേതൃത്വം വഹിക്കും.