അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ പി.ടി.എയുടെ അഭ്യർത്ഥന പ്രകാരം ആലപ്പുഴ ഗവ.ടി. ഡി മെഡിക്കൽ കോളെജിലും ഹോസ്‌പിറ്റലിലും കെ.സി.വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച നാല് ഹൈമാസ്റ്റ് ലൈറ്റുകൾ ഇന്ന് മിഴി തുറക്കും ഇന്ന് വൈകിട്ട് 6ന് കോളേജിൽ നടക്കുന്ന ചടങ്ങ് കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ജെ ജെസ്സി, ആശുപത്രി സൂപ്രണ്ട് ഡോ. എ.ഹരികുമാർ ,പി.ടി.എ പ്രസിഡന്റ് സി. ഗോപകുമാർ ,പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.