ആലപ്പുഴ: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.
ഒക്ടോബർ 4ന് രാവിലെ 11ന് ആലപ്പുഴ റെയ്ബാൻ മിനി ഓഡിറ്റോറിയത്തിലാണ് മത്സരം. എല്ലാ സർക്കാർ സ്‌കൂളുകൾക്കും അംഗീകൃത എയ്ഡഡ്, അൺഎയ്ഡഡ് , സ്റ്റേറ്റ് , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും പങ്കെടുക്കാവുന്നതാണ്. ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. മത്സരത്തിന്റെ വിഷയം 'ഗാന്ധിജിയും ഖാദിയും ,സ്വാതന്ത്ര്യ സമരവും, പൊതു വിജ്ഞാനവും' എന്നതാണ്. മത്സരങ്ങൾ മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിനെ തിരുവനന്തപുരം ഖാദി ബോർഡ് ആസ്ഥാന കാര്യാലയത്തിൽ നടക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കും.
ജില്ലാതല മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്നവർ 27 ന് വൈകിട്ട് 5 ന് മുമ്പായി ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547052341, email-poalp@kkvib.org .