ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് സംസ്ഥാന വ്യാപകമായി ഇന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കൈറ്റിന്റെ നേതൃത്വത്തിൽ രാവിലെ 10 ന് മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കും. അനുബന്ധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഇ ക്യൂബ്, മറ്റു വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ എന്നിവ സൗജന്യമായി സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇൻസ്റ്റാൾ ചെയ്തു നൽകും. ലാപ്ടോപ്പ് പെൻഡ്രൈവ് എന്നിവ കൊണ്ടുവരണം.
ദിനാചരണത്തിന്റെ ഭാഗമായി "റോബോട്ടിക് പഠനം എൻ്റെ സ്കൂളിൽ" എന്ന വിഷയത്തിൽ സ്കൂളുകൾക്കായി റീൽ നിർമ്മാണ മത്സരവും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും സെപ്റ്റംബർ 22 മുതൽ 27 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം സംഘടിപ്പിക്കും.