ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 98ാമത് മഹാസമാധി ദിനമായ നാളെ പാതിരാപ്പള്ളി ആഞ്ഞിലിച്ചുവട് കുമാരനാശാൻ മൊമ്മോറിയൽ 6481ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തും.രാവിലെ 9ന് സമൂഹ പ്രാർത്ഥന. വൈകിട്ട് 6ന് ദീപക്കാഴ്ചയും പുഷ്പാർച്ചനയും. 6.30ന് അനുസ്മരണ സമ്മേളനം. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർ‌ഡംഗം എ.കെ.രംഗരാജൻ ഗുരുദേവ പ്രഭാഷണം നടത്തും. ശാഖാ ചെയർമാൻ അഡ്വ.പി.പി.ബൈജു അദ്ധ്യക്ഷനാകും. ശാഖാ കൺവീനർ പി.ഹരിദാസ് സ്വാഗതവും ജോയിന്റ് കൺവീനർ എസ്.സുരേഷ് നന്ദിയും പറയും.