
ആലപ്പുഴ: "എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം - കൃഷിയാണ് എന്റെ ലഹരി" എന്ന സന്ദേശമുയർത്തി കുട്ടി കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും വീടിന്റെ മുറ്റത്തും മട്ടുപ്പാവിലുമായി നടത്തുന്ന ജൈവകൃഷി മാതൃകാപരവും പ്രശംസനീയവുമെന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു. കുട്ടികൾ നടത്തുന്ന നാലാംഘട്ട ജൈവകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് ഇൻസ്പെക്ടർ ബേർലി ജോസഫ്, സി.പി.ഒ അനൂപ്, വസീം അഷ്ക്കർ, ഇനാറ ഷെമീറ എന്നിവർ പങ്കെടുത്തു. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫരീദ ഫിറോസ്.
സെന്റ് ജോസഫ്സ് എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാദിയ ഫിറോസ്.
ആലപ്പുഴ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടം ഫരീദ മൻസിലിൽ ഫിറോസ് അഹമ്മദിന്റെ യും നാസിലയുടെയും മക്കളാണ് ഇരുവരും. ഫാദിൽ മുഹമ്മദ് ഫിറോസ് സഹോദരനാണ്.