ആലപ്പുഴ: ഗവ .ടി.ഡി മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 30 ന് രാവിലെ 11ന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യത: ഡി.എൻ.ബി/എം. എസ് ഓർത്തോപീഡിക്‌സ്. താത്പര്യമുള്ളവർ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേല്പറഞ്ഞ കൂടിക്കാഴ്ച്ചക്ക് ഓഫീസിൽ ഹാജരാകണം.