seminar-samapichu

മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും മാന്നാർ മീഡിയ സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടന്നു വന്ന ദ്വിദിന മാദ്ധ്യമ സെമിനാർ സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്.എസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തക ശ്രീജ ശ്യാം മുഖ്യാതിഥിയായി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.രതീഷ് കുമാർ.എ, മാന്നാർ മീഡിയ സെൻറർ എക്സിക്യൂട്ടീവ് ഡൊമിനിക് ജോസഫ്, ആലിയ നൗഷാദ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ നിമ്മി.എസ് സ്വാഗതവും ഡോ.അമൃത മോഹൻ നന്ദിയും പറഞ്ഞു.