പത്തിയൂർ: മേജർ പത്തിയൂർ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ 31-ാം മത് ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും ഇന്ന് മുതൽ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലം അഗ്നിശർമ്മൻ വാസുദേവ ഭട്ടതിരിപ്പാട്, യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഒക്ടോബർ രണ്ടുവരെ നടക്കും. ഇന്ന്രാവിലെ അഞ്ചു മുതൽ ദേവി വിഗ്രഹ ഘോഷയാത്ര, നാളെ രാവിലെ ആറിന് ഭദ്രദീപപ്രതിഷ്ഠ, എട്ടിന് ദേവി ഭാഗവത പാരായണം, രാത്രി എട്ടിന് മാങ്കുളം ജി.കെ. നമ്പൂതിരി നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. 8.30ന് സംഗീത സദസ്. 22ന് 7ന് ദേവീ ഭാഗവത പാരായണം, രാത്രി എട്ടിന് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 23ന് 11.30ന് ശ്രീകൃഷ്ണാവതാരം, രാത്രി എട്ടിന് നൃത്തസന്ധ്യ. 24ന് ഏഴിന് ദേവി ഭാഗവത പാരായണം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന, വിദ്യാ സരസ്വതി മന്ത്രസൂക്താർച്ചന, രാത്രി എട്ടിന് നാദസ്വര കച്ചേരി. 25ന് 10.30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 4.30ന് നാരങ്ങാവിളക്ക്, രാത്രി എട്ടിന് സോപാനസംഗീതം. 26ന് രാവിലെ 10.30ന് പാർവതി പരിണയം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, എട്ടിന് നൃത്തം. 27ന് രാവിലെ 10.30ന് നവഗ്രഹപൂജ, രാത്രി എട്ടിന് നൃത്താഞ്ജലി. 28ന് രാത്രി എട്ടിന് കർണ്ണാട്ടിക് ഫ്യൂഷൻ നാദലയം. 29ന് രാവിലെ ഉച്ചയ്ക്ക് ഒന്നിന് ദേവീഭാഗവത പാരായണ സമർപ്പണം, വൈകിട്ട് 5.30ന് അവഭൃഥസ്നാന ഘോഷയാത്ര, വൈകിട്ട് 6.30ന് പൂജവയ്പ്പ്, രാത്രി എട്ടിന് ഏവൂർ അഭിജിത്ത് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 30ന് രാവിലെ അഞ്ചിന് ഹരിനാമകീർത്തനം, ഏഴിന് അഖണ്ഡനാമജപം, ഒക്ടോബർ ഒന്നിന് വൈകിട്ട് ഏഴിന് മഞ്ഞൾ അഭിഷേകം, പുഷ്പാഭിഷേകം. ഒക്ടോബർ രണ്ടിന് പൂജയെടുപ്പും വിദ്യാരംഭവും, എട്ടുമുതൽ അഖണ്ഡ സംഗീതാർച്ചന എന്നിവ നടക്കും.