
അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മിനി ദിശ കരിയർ എക്സ്പോക്ക് അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുൻനിര ദേശീയ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുക, മികച്ച കരിയർ ആസൂത്രണത്തിന് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്സ്പോയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, കരിയർ കൗൺസിലിംഗ് എന്നിവയുമുണ്ട്. സമ്മേളനത്തിൽ ചെങ്ങന്നൂർ ആർ. ഡി .ഡി കെ .സുധ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ജില്ലാ കൺവീനർ ടി. അർച്ചനാ ദേവി, സ്കൂൾ മാനേജർ ബിനീഷ് ബോയ്, അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർ കുമാർ, സെക്രട്ടറി പി. ടി. സുമിത്രൻ, സ്കൂൾ പ്രധാനാദ്ധ്യാപിക പി.കെ.സജീന, എൽ .പി .എസ് പ്രധാനാദ്ധ്യാപിക കെ .മിനിമോൾ, പി. ടി .എ പ്രസിഡന്റ് എ .അബ്ദുൾ ഷുക്കൂർ, കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്റർ എ. ഹസീന ബീവി, കരിയർ ഗൈഡ് വി .ഷിബി മോൾ, പി .കെ .ഉമാനാഥ്, എം. കലേഷ്, വി .രാജേന്ദ്രൻ, രശ്മി ഗോപിനാഥ്, ജി .രാജു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ. ബിന്ദു സ്വാഗതം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.