
അമ്പലപ്പുഴ: മകളുടെ ജന്മദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. കാവാലം ഇരുപത്തിയഞ്ചിൽ ചിറ വീട്ടിൽ ശ്യാംകുമാർ - കീർത്തന ദമ്പതികളാണ് മകൾ ഇനയാ ശ്യാമിന്റെ മൂന്നാം ജന്മദിനത്തിൽ ശാന്തി ഭവനിൽ അന്നദാനം നടത്തിയത്. ശ്യാംകുമാർ, രമാദേവി, ശ്യാമ, ശരണ്യ, ദേവിന, ഐശ്വര്യ, അജീഷ്, സുരേഷ്, കനിഷ് എന്നിവർ പങ്കെടുത്തു.ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.