ചേർത്തല:തണ്ണീർമുക്കം കരിക്കാട് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 11മുതൽ സമാധി ദിനപരിപാടികൾ ആരംഭിക്കും.വൈകിട്ട് 4.30ന് പ്രസിദ്ധ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു ഗുരുദേവ പ്രഭാഷണം നടത്തും.തുടർന്ന് 5.30 ന് മാനവ മൈത്രി സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രിയ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും.തിരുവിഴ ശ്രീനാരായണഗുരു ധർമ്മ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9ന് പതാക ഉയർത്തൽ,10ന് സാന്ദ്ര സിദ്ധാത്ഥൻ സംഗീത അർച്ചന നടത്തും. 11.30 ന് സ്കോളർഷിപ്പ് വിതരണം,11.45ന് അന്നദാനം.

ചെറുവാരണം ശ്രീനാരായണപുരം പുത്തനമ്പലം ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 3ന് സമൂഹപ്രാർത്ഥന,ഗുരുപൂജ,മൗനജാഥ,3.30ന് സമാധി പൂജ തുടന്ന് ഗുരുപ്രസാദ വിതരണം.

ചേർത്തല:എസ്.എൻ.ഡി.പി യോഗം 486-ാം നമ്പർ വയലാർ വടക്ക്ശാഖയിലെ മഹാസമാധി ദിനാചരണം ഗുരു ക്ഷേത്രത്തിൽ നടക്കും.രാവിലെ 9ന് പതാക ഉയർത്തൽ തുടർന്ന് മഹാസമാധി സമ്മേളനം,10.30ന് കോട്ടയം ഗുരുനാരായണ സേവാനികേതൻ നടത്തുന്ന ഭജൻസ്,ഗുരുപൂജ പ്രസാദ വിതരണം തുടർന്ന് 3ന് മഹാസമാധി പ്രാർത്ഥന,3.30ന് മൗന ജാഥ തുടർന്ന് ഗുരുപൂജ പ്രസാദ വിതരണത്തോടെ ചടങ്ങുകൾ അവസാനിക്കും.ശാഖ പ്രസിഡന്റ് ഡി.പ്രകാശൻ,വൈസ് പ്രസിഡന്റ് ഉദയഭാനു ഉന്നാവിട്,സെക്രട്ടറി അരുൺകുമാർ കൊല്ലശ്ശേരി,വിനോദ് കോയിക്കൽ, സൂര്യ ഉദയപ്പൻ, എന്നിവർ നേതൃത്വം നൽകും.