ആലപ്പുഴ : പഴയവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. 28ന് അവസാനിക്കും. വള്ളിക്കീഴ് ഗംഗാധരൻ നായരാണ് യജ്ഞാചാര്യൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ.പ്രസിഡന്റ് എ.പത്മകുമാർ ഭദ്രദീപ പ്രകാശനം നടത്തി. ഇന്ന് രാവിലെ 11.30ന് പ്രഭാഷണം. 22ന് രാവിലെ 11.30ന് ഉണ്ണി ഉൗട്ട്, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 23ന് രാവിലെ 10ന് മഹാമൃതൃുഞ്ജയം, വൈകിട്ട് 5.30ന് വിഷ്ണു സഹസ്രനാമം. 24ന് രാവിലെ 10ന് ധാരാഹോമം, 25ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ. 27ന് രാവിലെ 9ന് നവഗ്രഹപൂജ, വൈകിട്ട് 6ന് കുമാരീപൂജ. 28ന് രാവിലെ 9.30ന് പ്രാകാരദീപപ്രകാശനം, വൈകിട്ട് 4ന് അവഭൃഥസ്നാനം, ദീപാരാധനയ്ക്ക് ശേഷം നാമസങ്കീർത്തനം.