തുറവൂർ :എസ്.എൻ.ഡി.പി യോഗം1208 -ാം നമ്പർ വളമംഗലം മദ്ധ്യം ശാഖയിലെ 98-ാം മത് മഹാസമാധിദിനാചരണം നാളെ രാവിലെ 6.30 ന് ഗുരുപൂജ 8 ന് ഗുരുദേവ പ്രാർത്ഥനയോടെ ആരംഭിക്കും . 10 ന് ഗുരുദർശന സമ്മേളനം എൻ.ആർ. ഗൗതമൻ തുറവൂർ ഉദ്ഘാടനെ ചെയ്യും. തുടർന്ന് ഗുരുപൂജയും ഗുരുദേവ പ്രാർത്ഥനയും ഗുരുപ്രസാദ വിതരണവും. വൈകിട്ട് 3.30 ന് മഹാസമാധിപ്രാർത്ഥനയും മൗനജാഥയോടുകൂടി ചടങ്ങുകൾ അവസാനിക്കും. പ്രസിഡന്റ് കെ.ആർ.വിജയൻ, സെക്രട്ടറി പി.കെ. ധർമ്മാംഗദൻ , അനൂപ്കുമാർ എന്നിവർ നേതൃത്വം നൽകും.