ആലപ്പുഴ: തിരുവമ്പാടി പഴവീട് ഹയർ സെക്കന്ററി സ്കൂളിൽ ഓഡിറ്റോറിയത്തിന്റെ ജനൽ പാളി അടർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഹയർ സെക്കന്ററി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥി നിരഞ്ജനാണ് പരിക്കേറ്റത്. ഇന്നലെ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞു കുട്ടികൾ താഴേക്ക് വരുമ്പോഴായിരുന്നു അപകടം. മൂന്നാം നിലയിലെ ജനൽ പാളിയുടെ ചില്ല്ഭാഗം അടർന്നു കൈയിൽ വീഴുകയായിരുന്നു. വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുറിവിന് സ്റ്റിച്ചിട്ടു.