ആലപ്പുഴ: വൈദ്യുതി ചാർജ്ജ് ഓൺലൈൻ ആയി അടക്കണമെന്നത് ജനദ്രോഹ നടപടിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. അടിക്കടി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുകയും, വരുമാനം കൂടുമ്പോഴും വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന നടപടി തികഞ്ഞ ജനദ്രോഹമാണ്. ബോർഡിലെ നിയമന നിരോധനം കാരണം ഒഴിവുകൾ നികത്താത്തത് ബോർഡിന്റെ ബോധപൂർവ്വമായ നടപടി മൂലമാണെന്നും ഷുക്കൂർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ സെക്ഷനുകളിലും നിലവിലെ ക്യാഷ് കൗണ്ടറുകൾ നിലനിർത്തുകയും ഓൺലൈനായും കൗണ്ടർ മുഖേനയും എല്ലാ വൈദ്യുതി ബില്ലുകളുടെ ക്യാഷ് സ്വീകരിക്കുന്നതിനും വൈദ്യുതി ബോർഡ് തയാറാകണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.