
ആലപ്പുഴ: ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ടെമ്പിൾ ഒഫ് ഇംഗ്ലീഷ് സ്കൂളിൽ വച്ച് വാർദ്ധക്യത്തിൽ വാടാതെ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ട്രാവൻകൂർ റിഹാബ്‌സിലെ ഡോ.ആഷിക് ഹൈദർ അലിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ റോട്ടറി ക്ലബ് ഒഫ് ആലപ്പി പ്രസിഡന്റ് ലക്ഷ്‌മി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ ജോസ് അരത്തുംപള്ളി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ നഗരസഭ മുൻ അദ്ധ്യക്ഷ സൗമ്യരാജ് മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ കെ.ചെറിയാൻ വൊക്കേഷണൽ സർവീസ് ചെയർമാൻ കുമാരസ്വാമി പിള്ളൈ, സർവീസ് പ്രോജക്ട് ഡയറക്ടർ മുഹമ്മദ് ശഫീഖ്, പബ്ലിക് റിലേഷൻസ് ഡയറക്ടർ ജിജോ ചാക്കോ, ഫെസ്റ്റിവൽ ഫെലോഷിപ്പ് ചെയർമാൻ അഡ്വ.ദീപക്, സെക്രട്ടറി നാഗരാജ എന്നിവർ സംസാരിച്ചു.