sdfvdvb-

തുറവൂർ :തൈക്കാട്ടുശേരി-തുറവൂർ റോഡിൽ തൈക്കാട്ടുശേരി വളവിനടുത്ത് കണ്ടെയ്‌നർ ലോറി മരത്തിലിടിച്ച് മരം ഒടിഞ്ഞ് വീണു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇത് ഒരുമണിക്കൂറോളം ഗതാഗത കുരുക്കിന് ഇടയാക്കി. റോഡിന് വീതിക്കുറവുള്ള ഭാഗത്തുകൂടി കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിന് സൈഡ് നൽകുമ്പോൾ റോഡിലേക്ക് ചാഞ്ഞ് നിന്ന മരത്തിന്റെ ചില്ലയിൽ ലോറിയുടെ പിൻഭാഗത്തെ കാരിയർ ഉടക്കി മരം ഒടിഞ്ഞുവീഴുകയായിരുന്നു.ചേർത്തലയിൽ നിന്നുള്ള അഗ്നിശമനസേനയത്തി മരത്തിന്റെ ശിഖരം മുറിച്ച് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.