ചേർത്തല:കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും വിജയദശമി ഉത്സവവും ഒക്ടോബർ രണ്ടുവരെ നടക്കും. 22ന് വൈകിട്ട് 7ന് അഡ്വ.ടി.ആർ.രാമനാഥൻ ദീപം തെളിക്കും.പ്രസിഡന്റ് കെ.അനിൽകുമാർ വെമ്പള്ളി വിഭവസമർപ്പണം നടത്തും.സി.ബി.ശ്രീശുകൻ കൊട്ടാരക്കരയാണ് യജ്ഞാചാര്യൻ.യജ്ഞ ദിനങ്ങളിൽ 12ന് പ്രഭാഷണം,ഒന്നിന് പ്രസാദമൂട്ട്,6.30ന് ഭജന,7ന് പ്രഭാഷണം. 25ന് 11.15ന് ഉണ്ണിയൂട്ട്, 26ന് രാവിലെ 11ന് വിദ്യാഗോപാലമന്ത്രാർച്ചന,28ന് വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, 29ന് രാവിലെ 9ന് ശനീശ്വരപൂജ,വൈകിട്ട് മാതൃപൂജ. വൈകിട്ട് 7ന് പൂജവയ്പ്.30ന് വൈകിട്ട് 5ന് കുമാരിപൂജ.ഒക്ടോബർ ഒന്നിന് അവഭൃഥസ്നാന ഘോഷയാത്രയോടെ യജ്ഞം സമാപിക്കും. വൈകിട്ട് നാലിനും ഏഴിനും സംഗീതാരാധന. രണ്ടിന് രാവിലെ സരസ്വതി പൂജയയും പൂജയെടുപ്പും വിദ്യാരംഭവും ജന്മനക്ഷത്രക്കാവ് വാർഷിക വാരാചരണവും നടക്കും.