കുട്ടനാട്: നീലംമ്പേരൂർ കൃഷിഭവന് കീഴിലെ കിളിയങ്കാവ് വടക്ക് പാടശേഖരത്തിലെ വിള ഇൻഷ്വറൻസ് നടപടിക്രമത്തിൽ കൃത്രിമം കാട്ടാൻ കൂട്ടുനിന്ന രാമങ്കരി കൃഷി അസി.ഡയറക്ടർക്കും നീലംമ്പേരൂർ കൃഷി അസിസ്റ്റന്റിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതി നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ നടത്തിയ സമരം സെക്രട്ടറി കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ തുളസീദാസൻപിള്ള, എം.എ ജോസഫ്, റെജികുമാർ ആലഞ്ചേരി, പി.ടി തോമസ്, സുകുമാരൻ നായർ, അനിയൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.