മാവേലിക്കര: കിംഗ് എഡ്വേർഡ് കൊറോനേഷൻ റിക്രിയേഷൻ ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബസംഗമവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ചികിത്സാസഹായ പദ്ധതി നഗരസഭാദ്ധ്യക്ഷൻ നൈനാൻ സി.കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കർഷകഭാരതി പുരസ്കാര ജേതാവ് മുരളീധരൻ തഴക്കരയെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ജിമ്മി ചാക്കോ ജോർജ്ജ് സ്വാഗതം പറഞ്ഞു. എബി ജോൺ, രവീന്ദ്രനാഥൻ നായർ എന്നിവർ സംസാരിച്ചു.