ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ 22ന് ആരംഭിക്കും. വൈകിട്ട് 6.30ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് കെ.എൻ.പ്രേമാനന്ദൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷനാകും. ആഘോഷകമ്മിറ്റി കൺവീനർ സി.രാധാകൃഷ്ണൻ സ്വാഗതവും, ചെയർമാൻ പി.ഡി.രാജീവ് നന്ദിയും പറയും. 6ന് സംഗീത ഭജന, 6.45ന് ദീപക്കാഴ്ച്ച, 7ന് സാബു വാസുദേവിന്റെ പ്രഭാഷണം, 7.30ന് കൈകൊട്ടിക്കളി. പൂജവയ്പ്പ് ദിനമായ 29ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ടി.എസ്.പ്രസന്നന് വാദ്യശ്രേഷ്ഠ പുരസ്ക്കാരം സീനിയർ സിവിൽ ജ‌‌ഡ്‌ജ് പ്രമോദ് മുരളി സമ്മാനിക്കും. വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ഏഴ് മുതൽ എസ്.ഡി കോളേജ് ഭൗതികശാസ്ത്രവിഭാഗം മുൻ മേധാവി കല്ലേലി ഗോപാലകൃഷ്ണൻ, അറവുകാട് എച്ച്.എസ്.എസ് റിട്ട.പ്രിൻസിപ്പൽ സവിത സജീവ് എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.