
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പൊലീസ് സ്പോർട്‌സ് പെൻഷനേഴ്‌സ് കൂട്ടായ്മ 'ബാറ്റൺ 2025' നടന്നു. റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അന്തരിച്ച കായിക താരങ്ങളായ പൊലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുസ്മരിച്ചു. 50ൽ അധികം മുൻ കായികതാരങ്ങൾ പങ്കെടുത്തു.
ചടങ്ങിൽ പി.കെ. ഗോപാലൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. ജി. അനിൽകുമാർ, ആർ. ബിജുരാജ്, വാസുദേവൻ നായർ, ശശാങ്കൻ, വിക്രമൻ, അബ്ദുൽ അസീസ്, ടി.കെ. വികാസ്, ജോസഫ് എബ്രഹാം എന്നിവർ സംസാരിച്ചു.