ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. യൂണിയൻ ആസ്ഥാനത്ത് രാവിലെ 6ന് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപപ്രോജ്വലനം നടത്തും. ശ്രീനാരായണ ദർശന പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാശാന്തിഹവന യജ്‌ഞം, വേദമന്ത്ര ജപം, സങ്കീർത്തനാലാപനം, സമൂഹപ്രാർത്ഥന, ഗുരുപൂജ എന്നീ ചടങ്ങുകൾ നടക്കും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മഹാസമാധിദിന സന്ദേശം നൽകും. വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് യൂണിയനിലെ മുഴുവൻ ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും,വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സമാധിദിനാചരണ പരിപാടികൾ നടക്കും. ഗുരുക്ഷേത്രങ്ങളിൽ മഹാസമാധിപൂജ, കലശാഭിഷേകം, സമൂഹാർച്ചന, സമൂഹപ്രാർത്ഥന, ഉപവാസ യജ്ഞം,മഹാപ്രസാദവിതരണം എന്നിവ നടക്കും. മഹാസമാധിദിന ചടങ്ങുകളിൽ യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, അയ്യപ്പൻ കൈപ്പള്ളിൽ, എസ്. ജയറാം, പി.എൻ. അനിൽകുമാർ, അഡ്വ.യു.ചന്ദ്രബാബു, ബിജു പത്തിയൂർ, രഘുനാഥൻ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബിനു കരുണാകരൻ, ചിത്രാംഗദൻ, വനിതാ സംഘം പ്രസിഡന്റ് സുനി തമ്പാൻ, സെക്രട്ടറി ഹരിപ്രിയ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഡ്വ.അമൽരാജ്, സെക്രട്ടറി സുബിൻ ശശി, ശ്രീനാരായണ എംപ്ലോയിസ് ഫോറം പ്രസിഡന്റ് ടി.പി. ബിജു, സെക്രട്ടറി സുനിൽ, ശ്രീനാരായണ പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് റാഫി, സെക്രട്ടറി സുധീർ, സൈബർ സേന ചെയർമാൻ എസ്.മനോജ്, കൺവീനർ കിരൺപത്തിയൂർ എന്നിവർ പങ്കെടുക്കും.