ചേർത്തല: കോൺഗ്രസ് നേതാവും കെ.എസ്.യു സ്ഥാപക നേതാക്കളിൽ പ്രമുഖനും ഒരണ സമരനായകനുമായ പി.കെ കുര്യാക്കോസിന്റെ പത്താം ചരമവാർഷിക അനുസ്മരണം പി.കെ.കുര്യാക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 10.30ന് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.