
ആലപ്പുഴ: പോക്സോ കേസിലെ പ്രതി ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തിരുവമ്പാടിയിൽ നാരായണ വിലാസം വീട്ടിൽ രഞ്ജിത്ത് (31)പുന്നപ്ര പൊലീസിന്റെ പിടിയിലായി. 30ൽ അധികം സി.സി ടി.വികളും 350ൽ അധികം സ്കൂട്ടറുകളുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധയിലാണ് പ്രതിയെയും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെത്തിയത്. പുന്നപ്ര എസ്.എച്ച്.ഒ മഞ്ജുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, അബൂബക്കർ സിദ്ദീഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു.