തുറവൂർ :നാലുകുളങ്ങര ശ്രീ മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ദിവസംആരംഭിച്ച ജപയജ്ഞം ഇന്ന് സമാപിക്കും.രാവിലെ 8 ന് ഗുരുപൂജ,​ സംഗീതഭജന,​
മൗനജാഥ. എസ്.എൻ.ഡി.പി യോഗം 684 നമ്പർ ശാഖയുടെ നേതൃത്വത്തിൽ ദേശതോട് പാലത്തിന് സമീപത്ത് നിന്ന് അരംഭിക്കുന്ന ജാഥയും 4365-ാംനമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള ജാഥയും ഗുരുമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് പ്രസാദവിതരണം. 3.30ന് മഹാസമാധിപൂജാ ദർശനം. വൈകിട്ട് 6ന് ഗുരുജസംഗീതഭജനമംഗളാ രതി. തുടർന്ന് പ്രസാദ വിതരണം. കെ.ജി.കുഞ്ഞിക്കുട്ടൻ, വി.മോഹനൻ, പി.വി പവിത്രൻ,വി. ബാബു, പി.പ്രകാശൻ,​ ടി.കെ പുഷക്കരൻ,​ ലിഷീനകാർത്തികേയൻ,മനില ദിലീപ് കണ്ണാടൻ ,സുധാരമണൻ,വിലാസിനി, മണിയമ്മനടേശൻ, റീന കാർത്തികേയൻ, മലുദാസൻ, രമഅശോകൻ,​ അമ്മിണി, സാവിത്രിനാരായണൻ എന്നിവർ നേതൃത്വം നൽകും.