അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുന്നപ്ര കിഴക്ക് 610 - നമ്പർ ശാഖയിൽ 98-ാമത് മഹാസമാധി ദിനാചരണം വിപുലമായി ആചരിക്കുന്നു. ഇന്ന് രാവിലെ 9 മുതൽ കേശവനഗർ എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 9 ന് ഗുരുഭാഗവത പാരായണം.10.30 ന് സമൂഹപ്രാർത്ഥന,ഗുരുപുഷ്പാഞ്ജലി.11.30 ന് മൗനജാഥ. പുന്നപ്ര മാർക്കറ്റിന് കിഴക്ക് പഴയനടക്കാവ് റോഡിൽ എ.കെ.ജി ജംഗ്ഷൻ കേന്ദ്രീകരിച്ച് കിഴക്കോട്ട് പരപ്പിൽ ജംഗ്ഷൻ വഴി കേശവ നഗറിലേയ്ക്ക്.തുടർന്ന്പുഷ്പാർച്ചന. ഉച്ചക്ക് 12ന് കഞ്ഞിവീഴ്ത്തൽ എന്നിവ നടക്കുമെന്ന് സെക്രട്ടറി കെ.എസ്.ശ്യാംലാൽ അറിയിച്ചു.