തുറവൂർ : യുവാക്കളെ ശാക്തീകരിക്കാനും മയക്കുമരുന്ന് രഹിത സമൂഹത്തെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര യുവജന മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പയിൻ ഇന്ന് ശാന്തിഗിരി ആശ്രമം ചീഫ് ജനനി അഭേദജ്ഞാനതപസ്വിനി ഉദ്ഘാടനം ചെയ്യും. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും രാജ്യത്തെ എല്ലാ ബ്രാഞ്ച് ആശ്രമങ്ങളിലും ആത്മീയ സമ്മേളനം നടക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ,മെഡിറ്റേഷൻ, ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ഡ്രൈവ് എന്നിവ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.