
ഹരിപ്പാട്: റിട്ട. ഗ്രഫ് സൈനികൻ കുമാരപുരം എരിക്കാവ് പുല്ലാത്തുപറമ്പിൽ വടക്കത്തിൽ വി. ഗംഗാധരൻ (90) നിര്യാതനായി. സി.പി.എം കുമാരപുരം സൗത്ത് ബ്രാഞ്ച് സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം എരിക്കാവ് 282-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ കുമാരപുരം മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.രോഹിണിക്കുട്ടി. മക്കൾ: ആർ.ലിസി, ജി.ധനജ്ജകുമാർ, ജി. രത്നകുമാർ. മരുമക്കൾ: ഡെയ്‌സി, സന്ധ്യ, പരേതനായ മുരളി.