ആലപ്പുഴ : തുമ്പോളി 478-ാം നമ്പർ ശാഖയിൽ ശ്രീനാരായണഗുരുദേവന്റെ 98-ാ മത് മഹാസമാധി ദിനാചരണം പതാക ഉയർത്തൽ, ഗുരുഭാഗവതപാരായണം, സമാധിദിനാചരണ സമ്മേളനം ഗുരുപ്രഭാഷണം, ഗുരുപൂജ സമൂഹപ്രാർത്ഥന, പുഷ്പാർച്ചന, അന്നദാനം എന്നിവയോടെ ആചരിക്കും. ഇന്ന് രാവിലെ 9ന് പതാക ഉയർത്തൽ ശാഖായോഗം പ്രസിഡന്റ് വി. ബി.രണദേവ് നിർവഹിക്കും. ഗുരുഭാഗവതപാരായണം സരസമ്മ രാജപ്പൻ നിർവഹിക്കും.
10.30 ന് ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാധിദിനാചരണ സമ്മേളനം എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ഗുരുപ്രഭാഷണം ഡോ.മോഹൻദാസ് വള്ളിക്കാവ് നിർവഹിക്കും. ശാഖാ സെക്രട്ടറി ജി. മോഹൻകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.എം.ബൈജു നന്ദിയും പറയും. 11.30 ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, പുഷ്പാർച്ചന എന്നിവയും തുടർന്ന് അന്നദാനവും നടക്കും.